തിരുവല്ലയിൽ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി തുടർച്ചയായി മോഷണം; സേലം സ്വദേശി മുത്തുച്ചാമി പോലീസിന്റെ കസ്റ്റഡിയിൽ

പത്തനംതിട്ട: തിരുവല്ല നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള നിർമ്മാണം നടക്കുന്ന ഫ്ലാറ്റുകളിലും ആളൊഴിഞ്ഞ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും തുടർച്ചയായി മോഷണം നടത്തിവന്ന അന്യസംസ്ഥാന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. സേലം നേതാജി നഗർ സ്വദേശിയായ മുത്തുച്ചാമി (50) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം ഉച്ചയോടെ തിരുവല്ല എംസിഎ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിന്റെ ഷട്ടർ കുത്തിത്തുറന്ന് പ്രതി ഇൻവർട്ടർ മോഷ്ടിച്ചിരുന്നു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ സഹിതം കടയുടമ തിരുവല്ല പോലീസിൽ പരാതി നൽകി. ഇതിനെത്തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടയിലാണ് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപത്തു നിന്നും ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ പ്രതി നാട്ടുകാരുടെ പിടിയിലാവുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവല്ല പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു




