ഇഎസ്എ വിജ്ഞാപനം; സർക്കാരിനെതിരെ പത്തനംതിട്ടയിലെ 7 വില്ലേജുകൾ ഇന്ന് കരിദിനം ആചരിക്കും

പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിന്റെ പേരിൽ മലയോര ജനതയോട് കൊടുംചതി കാട്ടിയ യുഡിഎഫ് സർക്കാരിനെതിരെ ഇന്ന് പത്തനംതിട്ടയിലെ 7 വില്ലേജുകൾ കരിദിനം ആചരിക്കും. സിപിഐഎമ്മിന്റെയും കർഷകസംഘത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ ആയിരങ്ങൾ അണിനിരക്കും.പരിസ്ഥിതിലോല കരട് വിജ്ഞാപനമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ടിൽ പത്തനംതിട്ട ജില്ലയിലെ ഏഴു വില്ലേജുകളും ഉൾപ്പെട്ടിട്ടുണ്ട്. ജനവാസ പ്രദേശങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്. വിദ്യാർത്ഥികൾ അടക്കം പ്രതിഷേധത്തിൽ പങ്കാളികളാകും.പത്തനംതിട്ട ജില്ലയിലെ ഏഴു വില്ലേജുകൾ ആണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവയെല്ലാം പതിനായിരങ്ങൾ നൂറ്റാണ്ടുകളായി കഴിയുന്ന ജനവാസ മേഖലയാണ്. പിണറായി സർക്കാർ കരട് വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കണം എന്ന നിലപാടിലാണ് സ്വീകരിച്ചിരുന്നത്.പരിസ്ഥിതി ലോല മേഖല വിഷയത്തിൽ പിണറായി സർക്കാർ പ്രത്യേക നിയമസഭ വിളിച്ചുകൂട്ടി.ജില്ലാ തലത്തിലും പഞ്ചായത്തിലും പ്രത്യേക കൂടിയാലോചനകൾ നടത്തി ഇതിനുപുറമേ പഠിക്കാൻ സമിതിയെയും നിയോഗിച്ചു.എന്നാൽ വി ഡി സതീശൻ സർക്കാർ വിഷയത്തിൽ തീർത്തും അലംഭാവമാണ് കാട്ടുന്നതെന്ന പരാതിയും വ്യാപകമാണ്.




