Uncategorized

ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കൊട്ടിയൂർ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ടൗണിലെ പൊതുകിണറും പരിസരവും വഴിയും ശുചീകരിച്ചു.

​കൊട്ടിയൂർ: ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ (UMC) കൊട്ടിയൂർ വനിതാ വിംഗിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ടൗണിലെ പൊതു കിണറും പരിസരവും ശുചീകരിച്ചു.
​ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി, കൃഷിഭവൻ, വയോജന വിശ്രമ കേന്ദ്രം, ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വെള്ളമെടുക്കുന്നത് ഈ പൊതു കിണറ്റിൽ നിന്നാണ്. അടുത്ത ദിവസം കൊട്ടിയൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിട്ട് വിപുലമായ ശുചീകരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായാണ് യുഎംസി വനിതാ വിംഗിന്റെ നേതൃത്വത്തിൽ പൊതു കിണറും പരിസരവും വൃത്തിയാക്കിയത്.
​ശുചീകരണ പ്രവർത്തനങ്ങൾക്ക് വനിതാ വിംഗ് വൈസ് പ്രസിഡണ്ട് ബിജി ഷാജി, സെക്രട്ടറി ഷിജിന സുരേഷ്, ട്രഷറർ സ്മിതാ ഷാജി, സി.എസ്. നിഷ, സി.കെ. ബിന്ദു, ലൈജി ബിനോയി, എം.വി. ഗീത, ബിജി ബാബു എന്നിവർ നേതൃത്വം നൽകി.
​യുഎംസി പ്രസിഡണ്ട് ഷാജി തോമസ്, സെക്രട്ടറി സി.കെ. വിനോദ്, ട്രഷറർ ജി. സന്തോഷ് കുമാർ, എം.എം. സണ്ണി, സിബി പാറക്കൽ തുടങ്ങിയവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ഒപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button