Uncategorized

ശശിധരൻ കർത്തയിൽ നിന്ന് പണം പറ്റിയത് ജിഫ്രി തങ്ങളും ഖലീൽ തങ്ങളുമാകാൻ ഒരു സാധ്യതയുമില്ല, പിന്നെയേത് തങ്ങൾ?; ജലീൽ

കൊച്ചി: ശശിധരന്‍ കര്‍ത്തയില്‍ നിന്ന് സംഭാവന കൈപ്പറ്റിയവരുടെ ലിസ്റ്റ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടതിന് പിന്നാലെ
ഫേസ്ബുക്ക് കുറിപ്പുമായി സിപിഐഎം നേതാവ് കെ ടി ജലീല്‍. ലിസ്റ്റില്‍ പറയുന്ന പണം പറ്റിയ ‘തങ്ങള്‍’ ഏതു തങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

കേരളത്തില്‍ അറിയപ്പെടുന്ന മൂന്ന് തങ്ങന്‍മാരാണുള്ളത്. ഒന്ന്, ലീഗിന്റെ അദ്ധ്യക്ഷന്‍ തങ്ങള്‍. രണ്ട്, സമസ്തയുടെ അദ്ധ്യക്ഷന്‍ ജിഫ്രി തങ്ങള്‍. മൂന്ന്, കേരളമുസ്‌ലിം ജമാഅത്തിന്റെ അദ്ധ്യക്ഷന്‍ ഖലീല്‍ തങ്ങള്‍. ജിഫ്രി തങ്ങളും, ഖലീല്‍ തങ്ങളും ആകാന്‍ ഒരു സാദ്ധ്യതയും ഇല്ല. അപ്പോള്‍ പിന്നെ ആരാകും ആ ആത്മീയ-രാഷ്ട്രീയ തങ്ങളെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതിനും ഉത്തരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button