കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,680 രൂപയായി. 20 രൂപ വര്‍ധിച്ച് 5585 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില. 14ന് 45,320 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്