Uncategorized

മഹാരാഷ്ട്ര പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനൊപ്പം ചേരാന്‍ സിജെപി; അഭിജീത്ത് ദീപ്‌കെ പങ്കെടുത്തേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ വിവിധ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളിലുണ്ടായ ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനൊപ്പം ചേരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി അറിയിച്ചു. മാഹാരാഷ്ട്ര പബ്ലിക് കമ്മീഷന്‍ നടത്തിയ വിവിധ ഓണ്‍ലൈന്‍ പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെതിരെയാണ് സംസ്ഥാനത്ത് വിദ്യാര്‍ത്ഥി പ്രതിഷേധം നടന്നുവരുന്നത്. അഭിജീത്ത് ദീപ്‌കെ അടക്കം സിജെപിയുടെ സ്ഥാപക നേതാക്കള്‍ സമരത്തിനൊപ്പം ചേരുമെന്നാണ് ഞായറാഴ്ച അറിയിച്ചത്.

ഛത്രപതി സംഭാജിനഗറിലെ വാലുജ് മേഖലയിലുള്ള വസതിയില്‍ വെച്ച് എംപിഎസ്‌സി പരീക്ഷാ ഉദ്യോഗാര്‍ത്ഥികളുടെ ഒരു സംഘം ദിപ്‌കെയെ കണ്ടതിന് പിന്നാലെയാണ് സിജെപി ഇക്കാര്യം പ്രഖ്യാപിച്ചത്. എംപിഎസ്‌സി ചെയര്‍മാന്റെയും സെക്രട്ടറിയുടെയും രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകുമെന്നും, സെപ്റ്റംബര്‍ 24-നകം ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികളുമായി സംവദിക്കുന്നതിനായി സംസ്ഥാന വ്യാപക പര്യടനം നടത്തുമെന്നും സിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ പോരാട്ടത്തില്‍ ഞാനും സിജെപിയും ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പമുണ്ട്. എംപിഎസ്‌സി ഉന്നത ഉദ്യോഗസ്ഥരുടെ രാജി വരെ ഞങ്ങള്‍ അവര്‍ക്കൊപ്പം നിലകൊള്ളും.’ എന്നാണ് പരീക്ഷാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു വീഡിയോ സന്ദേശത്തിലൂടെ ദിപ്‌കെ പറഞ്ഞത്. നിയമന നടപടികളില്‍ സുതാര്യത ഉറപ്പാക്കണമെന്നും, വിവിധ പരീക്ഷകളിലുണ്ടായതായി ആരോപിക്കപ്പെടുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും ക്രമക്കേടുകള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ച് വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button