Uncategorized

ജില്ലാ സബ്ജൂനിയര്‍ വടംവലി ചാംപ്യന്‍ഷിപ്പ് കുന്നോത്ത് സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓവര്‍ഓള്‍ ചാംപ്യന്മാര്‍

ഇരിട്ടി: കണ്ണൂര്‍ ജില്ലാ ടഗ് ഓഫ് വാര്‍ അസോസിയേഷനും വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി നടത്തിയ ജില്ലാ സബ്ജൂനിയര്‍ അണ്ടര്‍ 17 വടംവലി ചാംപ്യന്‍ഷിപ്പില്‍ കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാംപ്യന്‍മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പെണ്‍കുട്ടികളുടെ വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലും രണ്ടാം സ്ഥാനവും നേടിയാണ് ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയത് .
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രാപ്പൊയില്‍ സ്വന്തമാക്കി. മിക്‌സഡ് വിഭാഗത്തില്‍ പേരാവൂര്‍ സെന്റ്ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ഒന്നാം സ്ഥാനം.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും പെണ്‍കുട്ടികളുടെയും മിക്‌സഡ് വിഭാഗങ്ങളിലെയും മൂന്നാം സ്ഥാനവും വായാട്ട്പറമ്പ് സെന്റ്‌ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരസ്ഥമാക്കി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ വിജേഷ്, പ്രധാനാധ്യാപകന്‍ സി.ബിജു എബ്രഹാം, പി. നാരായണന്‍കുട്ടി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം നടത്തി. ജില്ലാ വടംവലി അസോസിയേഷന്‍ സെക്രട്ടറി പ്രവീണ്‍ മാത്യു, സ്‌കൂള്‍ കായികാധ്യാപകന്‍ ജോസ് ജോസഫ്, പിടിഎ പ്രസിഡന്റ് മനോജ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button