Uncategorized

കാലടി സർവകലാശാലയിൽ വിസിക്കെതിരെ പ്രതിഷേധിച്ച കേസ്; 17 എസ്എഫ്ഐ പ്രവർത്തകർക്കും മുൻകൂർ ജാമ്യം

കാലടി സർവകലാശാലയിലെ സമരത്തിൻ്റെ പേരിലെടുത്ത കേസിൽ 17 എസ് എഫ് ഐ പ്രവർത്തകർക്കും മുൻകൂർജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. താത്ക്കാലിക വി സി സിസ തോമസിനെതിരെ പ്രതിഷേധിച്ചതിനായിരുന്നു ഗുരുതര വകുപ്പുകൾ ചുമത്തി വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. 17 വിദ്യാർത്ഥികൾക്ക് നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് എസ് എഫ് ഐ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം സർവകലാശാലകളിലെ സംഘപരിവാർ നയങ്ങൾക്കെതിരെ എസ് എഫ് ഐ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രതികാര നടപടിയുമായി യു ഡി എഫ് സർക്കാർ. മാർച്ചിലുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റ് മാർച്ചിൽ എസ് ഐ ടി രൂപീകരിക്കുന്നത് ഇത് ആദ്യമായാണ്. കന്റോൺമെന്റ് എസിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം നടത്താൻ പോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button