Uncategorized

കൊച്ചിയില്‍ വന്‍ രാസലഹരി വേട്ട; 300 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വന്‍ രാസലഹരി വേട്ട. 300 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശിയായ ഷിഫാസ് (28) ആണ് എക്‌സൈസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്നും 2.90 ലക്ഷം രൂപയും പിടിച്ചെടുത്തു.ഒരാഴ്ചയ്ക്കിടെയുള്ള ലഹരി വില്‍പനയിലൂടെ സമ്പാദിച്ചതാണ് ഈ പണം. രാത്രി നടത്തിയ പരിശോധനയിലാണ് ഷിഫാസ് എക്‌സൈസിന്‍റെ വലയിലായത്.

രണ്ടാഴ്ച മുമ്പ് ചെറിയ അളവില്‍ രണ്ടു പേരില്‍ നിന്നും മെത്താഫിറ്റമിന്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷിഫാസിലേക്ക് എത്തിയത്. ഇയാള്‍ എവിടെ നിന്നാണ് ലഹരി വാങ്ങുന്നത്, എങ്ങനെയാണ് വില്‍പന എന്നത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button