Uncategorized
കാലടി കോയിക്കൽ ഭഗവതി ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് മോഷണം; ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക വിവരം

കാലടി കോയിക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം കവർന്നത്. ക്ഷേത്രത്തിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
കാലടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.




