Uncategorized
കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 25കാരൻ മരിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ (25) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 10 ഓടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സൗരവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.