Uncategorized
ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; സെഞ്ച്വറി അടിച്ച് ശ്രീഹരിക്കോട്ട; GSLV – F15 NVS – 02 വിക്ഷേപണം വിജയകരം

ഐഎസ്ആര്‍ഒയുടെ ബഹിരാകാശകവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി F- 15 NVS-2 കുതിച്ചുയര്‍ന്നു. 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. ആദ്യഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തീകരിച്ച് ജിഎസ്എല്‍വി എ 15 NVS-2 ഭ്രമണപഥത്തിലെത്തി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിനുമായാണ് ജിഎസ്എല്‍വി പറന്നുയര്‍ന്നത്