Uncategorized
ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്: ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിക്കണം, എല്ലാ ബസുകളിലും നാല് ക്യാമറകൾ ഘടിപ്പിക്കണം

തിരുവനന്തപുരം: എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും എല്ലാ ഓട്ടോറിക്ഷകളിലും സ്റ്റിക്കർ പതിക്കണമെന്നും സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റി ഉത്തരവിട്ടു. കെഎസ്ആർടിസിയുടെയും സ്കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകൾ വീതമാണ് ഘടിപ്പിക്കേണ്ടത്. ബസിൻ്റെ മുൻവശവും പിൻവശവും കാണാവുന്ന രണ്ട് ക്യാമറകളും അകം ഭാഗം കാണാവുന്ന ക്യാമറയും ഘടിപ്പിക്കണം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ടെന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. മാർച്ച് 31 വരെയാണ് ഇതിന് സമയം നൽകിയിരിക്കുന്നത്.