Uncategorized

‘അമൽ അടക്കമുള്ളവരുടെ പ്രളയ രക്ഷാപ്രവർത്തനത്തിന് അനുമോദനം, 50,000 രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷകർ അടയ്ക്കും’

പത്തനംതിട്ട: ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആറന്മുളയില്‍ ഓഫ് റോഡ് വാഹനത്തിന് എംവിഡി ചുമത്തിയ അന്‍പതിനായിരം രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷകര്‍ അടയ്ക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. ആറന്മുളയില്‍ വള്ളസദ്യ നേര്‍ച്ചയായി നടത്തിയ ഹൈക്കോടതിയിലെ അഭിഭാഷകരാണ് പിഴത്തുക അടയ്ക്കുക. അമല്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് അനുമോദനമായിട്ടാണ് ഈ തുക കൈമാറുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അബിന്‍ വര്‍ക്കി ഇക്കാര്യം പറഞ്ഞത്. അഭിഭാഷകര്‍ക്ക് അബിന്‍ വര്‍ക്കി നന്ദി പറയുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button