Uncategorized
തൃശൂരിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

തൃശൂർ മുരിയാട് കോന്തിപൂലം പാടത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടം നടന്നത്. ആനന്ദപുരം സ്വദേശി രാജേഷിന്റെ മകന് ശ്രീഹരി (16) യാണ് മുങ്ങി മരിച്ചത്. കോന്തിപുലം ആനാട്ടുകടവിൽ കൂട്ടുക്കാർക്കൊപ്പം കുളിക്കാൻ എത്തിയ 16കാരൻ ഒഴുക്കിൽ പെടുകയായിരുന്നു



