Uncategorized
കീഴ്പ്പള്ളി ചതിരൂർ നീലായിൽ കടുവ സാന്നിധ്യമെന്ന് സംശയം
കീഴ്പ്പള്ളി: കീഴ്പ്പള്ളി ചതിരൂർ നീലായിൽ കടുവ സാന്നിധ്യമെന്ന് സംശയം. കഴിഞ്ഞ ദിവസം രാത്രി ചുണ്ടൻതടത്തിൽ ബിനോയിയുടെ വളർത്തുനായയെ കടുവ പിടിച്ചതായി സംശയം. ജനുവരി മാസം ആദ്യം പുതുപ്പറമ്പിൽ തങ്കൻ എന്നയാളുടെ വളർത്തുനായയെയും വന്യജീവി പിടിച്ചിരുന്നു. പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന വന്യജീവിയുടെ കാൽപ്പാട് കണ്ടെത്തി.




