Uncategorized
യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ തുണ്ടിയിൽ യൂണിറ്റ് ജനറൽ ബോഡിയും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു

തുണ്ടിയിൽ: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ തുണ്ടിയിൽ യൂണിറ്റ് ജനറൽ ബോഡി യോഗവും 2026-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തുണ്ടി ഉദയാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടി ജില്ലാ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.
ബിനോയ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്തോഷ് കോക്കാട്ട് സ്വാഗതവും നിതിൻ മാലത്ത് നന്ദിയും പറഞ്ഞു. ഭാരവാഹി തിരഞ്ഞെടുപ്പ് ജില്ലാ വർക്കിങ് പ്രസിഡന്റ് കെ. എം. ബഷീർ നിയന്ത്രിച്ചു.പുതിയ ഭാരവാഹികൾ : ബിനോയ് ജോൺ പ്രസിഡൻ്റ് , സന്തോഷ് കോക്കാട്ട് ജനറൽ സെക്രട്ടറി , നിനോയ് ജോസഫ് ട്രഷറർ



