Uncategorized

വക്കാലത്ത് ഏറ്റെടുത്തതില്‍ വൈരാഗ്യം; എതിര്‍കക്ഷികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച അഭിഭാഷകന്‍റെ പിതാവ് മരിച്ചു

കൊച്ചി: അഭിഭാഷകന്‍റെ വീട് ആക്രമിച്ച പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച വയോധികനായ പിതാവ് മരിച്ചു. വൈപ്പിന്‍ മുരുക്കുംപാടം തോട്ടുങ്കല്‍ പറമ്പില്‍ മോഹന്‍ദാസ് (80) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ മരിച്ചത്.

ഓഗസ്റ്റ് 13ന് ആയിരുന്നു മുരുക്കുംപാടം കോമത്ത് വീട്ടില്‍ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര്‍ (45) എന്നിവര്‍ മോഹന്‍ദാസിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അഭിഭാഷകനായ ടി.എം. ഡോള്‍ഗോ ഒന്നാം പ്രതിയുടെ ഭാര്യയുടെ കേസിന്‍റെ വക്കാലത്ത് എടുത്തതാണ് ആക്രമണത്തിന് കാരണം.

അക്രമികള്‍ അഭിഭാഷകനെ ആക്രമിക്കാന്‍ എത്തിയപ്പോള്‍ മോഹന്‍ദാസ് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വയറിലും കഴുത്തിലും മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട പ്രതികളെ ഞാറക്കല്‍ പോലീസ് പിടികൂടിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button