വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേർ കസ്റ്റഡിയിൽ

അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നാൽപ്പതുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ സ്ത്രീയെ ഗുരുതര പരിക്കുകളോടെ അയൽവാസികളാണ് കണ്ടെത്തിയത്.
സംഭവം നടക്കുന്ന ദിവസം രാത്രി വീട്ടിൽ തനിച്ചായിരുന്ന സ്ത്രീയുടെ ഫ്ലാറ്റിൽ പ്രദേശവാസികളായ രണ്ട് യുവാക്കൾ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. സംഭവസമയത്ത് പ്രതികൾ മദ്യലഹരിയിലായിരുവെന്നു പോലീസ് വ്യക്തമാക്കി.
പിറ്റേന്ന് രാവിലെ സ്ത്രീയെ പുറത്ത് കാണത്തതിനെ തുടർന്ന് അയൽവാസികൾ സംശയം തോന്നി അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്




