24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഗോത്ര ഫെസ്റ്റും പനവല്ലി ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷവും
Kerala

ഗോത്ര ഫെസ്റ്റും പനവല്ലി ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷവും

പനവല്ലി : ‘ഒന്തേഗുംപു’ ഗോത്ര ഫെസ്റ്റും പനവല്ലി ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷവും എംഎസ്എസ്‌ഐപി പഞ്ചായത്ത് തല പ്രഖ്യാപനവും വളരെ വിപുലമായ രീതിയില്‍ നടത്തി. പരിപാടിയോടനുബന്ധിച്ച് വിളംബര ജാഥനടത്തി. കരകൗശല നിര്‍മ്മാണ വിദഗ്ധയും നാടന്‍ പാട്ടു കലാകാരിയുമായ ചെല്ലിയമ്മ, സംസ്ഥാന കലോത്സവ വിജയി മാസ്റ്റര്‍ ആദര്‍ശ് രാജ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഊരുമൂപ്പന്‍ വെള്ളനെയും ചെല്ലിയമ്മയെയും ചടങ്ങില്‍ ആദരിച്ചു. കലാ പരിപാടികളും വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ കുട്ടികളുടെ സാക്ഷരതാ ചലഞ്ച് പ്രവര്‍ത്തനങ്ങളും ആദര്‍ശ് രാജിന്റെയും ജയരാജന്റെയും ഓടക്കുഴല്‍ നാദവും നാടന്‍ പാട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി.ഹെഡ്മാസ്റ്റര്‍ മധു ടി. സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ.പ്രസിഡണ്ട് ഷിനോജ് സി.എന്‍. അധ്യക്ഷത വഹിച്ചു. അധ്യാപിക സീമ ടി.കെ.നന്ദി പറഞ്ഞു.

Related posts

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ഴ് പേ​ർ​ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ൻ ര​ക്ഷാ പ​ഥ​ക് പു​ര​സ്കാ​രം

Aswathi Kottiyoor

കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഇന്ന് , ഡിസംബർ23 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി വാർഷിക സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം വൈകീട്ട് 4ന് നടക്കുന്നു.

Aswathi Kottiyoor

ടൈറ്റാനിയം പ്രോഡക്ട്സ് കൈമാറിയ 1.2 കോടി ഇന്ന് വിതരണം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox