Uncategorized
സ്കൂട്ടറിൽ ഇടിച്ച കാർ കടയിലേക്കു പാഞ്ഞുകയറി; ഗൃഹനാഥന് ഗുരുതര പരിക്ക്

വടക്കാഞ്ചേരി: ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ഗൃഹനാഥനു ഗുരുതര പരിക്ക്. സമീപത്തെ ഗൃഹോപകരണ സാധനങ്ങൾ റിപ്പയർ ചെയ്യുന്ന കടയിലേക്കും കാർ ഇടിച്ചുകയറി ഗൃഹോപകരണങ്ങൾ തകർത്തുകരുമത്ര സ്വദേശി നീണ്ടുശേരി വീട്ടിൽ പോൾ ( 59 )നാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ പോളിനെ നാട്ടുകാർ ആദ്യം മെഡിക്കൽ കോളജിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവോണനാളിൽ മച്ചാട് – താണികുടം സംസ്ഥാന പാതയിൽ മച്ചാട് സ്കൂളിനു സമീപം രാവിലെ 10.30 നായിരുന്നു അപകടം. ഇടിച്ച സ്കൂട്ടറും പോളിനെയും കൊണ്ട് കാർ 60 മീറ്ററോളം വലിച്ചു കൊണ്ടുപോയതായും പ്രദേശവാസികൾ പറഞ്ഞു. കരുമത്ര സ്വദേശിയും മുൻ പട്ടാളക്കാരനുമായ പുലിക്കോട്ടിൽ ജോൺസന്‍റെ കാറാണ് അപകടത്തിൽപ്പെട്ടത്.



