Uncategorized

സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ കടന്നു’; നൂറാം ദിനത്തിൽ അവകാശവാദവുമായി വി ഡി സതീശൻ

തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തിലേറി നൂറാം ദിനത്തില്‍ അവകാശവാദവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ കടന്നതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടു പോകുമെന്നും സതീശൻ പറഞ്ഞു. വീക്ഷണം അടക്കമുള്ള മാധ്യമങ്ങളിൽ എഴുതിയ കുറിപ്പിലായിരുന്നു സതീശൻ അവകാശവാദം ഉന്നയിച്ചത്.

സര്‍ക്കാരിന് 100 ദിവസം തികയുമ്പോള്‍ സംസ്ഥാനം ഓണാഘോഷത്തിന്റെ ലഹരിയിലാണെന്നും വിപണിയില്‍ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സതീശന്‍ പറഞ്ഞു. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില്‍ 13 സബ്സിഡി സാധനങ്ങളും വില കൂട്ടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായി സതീശന്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ഒഴിഞ്ഞ റാക്കുകള്‍ എന്ന പരാതി പരിഹരിച്ച് സപ്ലൈകോയില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും സതീശന്‍ അവകാശപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button