Uncategorized

കണിച്ചാർ ഇ .കെ.നായനാർ സ്മാരക ജനകീയ വായനശാലയുടേയും വായനശാലാ വനിതാ വേദിയുടേയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടി നടത്തി.

കണിച്ചാർ ഇ .കെ.നായനാർ സ്മാരക ജനകീയ വായനശാലയുടേയും വായനശാലാ വനിതാ വേദിയുടേയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടി “ഓളത്തിലൊരോണം” ഓണപ്പാട്ടുകൾ ,തിരുവാതിര ,വിവിധ മത്സരങ്ങൾ ,ഓണസദ്യ തുടങ്ങിയ പരിപാടികളോടെ നടത്തി.
കണിച്ചാറിലെ ഇടത്തൊട്ടിയിൽ രാമകൃഷ്ണൻ്റെ വീട്ടുമുറ്റത്ത് വെച്ച് വനിതാ വേദി പ്രസിഡണ്ട് ഷൈലജ ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിര ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
വനിതാ വേദി സെക്രട്ടറി ശ്രീമതി കെ.പി.ഗീത സ്വാഗതം പറഞ്ഞു .വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ ,സെക്രട്ടറി ബി.കെ.ശിവൻ ,സനില അനിൽകുമാർ, രജനി പ്രശാന്ത് ,ശാലിനി പി.എസ്, രജനി, ജയശ്രീ, അനുപ്രഭ എന്നിവർ ആശംസകൾ അർപ്പിച്ചു .വനിതാ വേദി വൈസ് പ്രസിഡണ്ട് എം.എൻ.ഷൈല നന്ദി രേഖപ്പെടുത്തി.
വായനശാലാ പ്രവർത്തകരായ പി.പി.ജനാർദ്ദനൻ ,ചന്ദ്രബാബു വി, സുരേന്ദ്രൻ .എം .ആർ ,ഇ.ജി.രാമകൃഷ്ണൻ, അനിത സുരേഷ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button