Uncategorized

ഓട്ടോറിക്ഷ തട്ടി റോഡിലേക്ക് വീണു, സ്വകാര്യ ബസ് കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പൂച്ചാക്കൽ: പാണാവള്ളി നീലംകുളങ്ങര ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാണാവള്ളി അഞ്ചുതുരുത്ത് കോടാലിച്ചിറ സജീവൻ (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സജീവൻ സഞ്ചരിച്ച ബൈക്കിൽ ഓട്ടോറിക്ഷ തട്ടിയതിനെത്തുടർന്ന് ഇദ്ദേഹം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ സമയം അരൂക്കുറ്റിയിൽനിന്ന് ചേർത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സജീവന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻതന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതനായ കുമാരനാണ് സജീവന്റെ പിതാവ്. ഭാര്യ: കൈരളി. മക്കൾ: സജേഷ്, സനിഷ. മരുമക്കൾ: പ്രവീണ (മാളു), വിനോദ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button