Uncategorized

വിദ്യാർത്ഥികളും – യുവതയും ഒരുമിച്ച് നിന്നാൽ ആർഎസ്എസ് അജണ്ടകളെ തകർക്കാൻ കഴിയും: ഐഷി ഘോഷ്

വിദ്യാർത്ഥികളും – യുവതയും ഒരുമിച്ച് നിന്നാൽ ആർഎസ്എസ് അജണ്ട തകർക്കാൻ കഴിയുമെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്. ആർഎസ്എസിനെതിരെയുള്ള ആയുധം യുവതയാണെന്നും ഇന്ത്യയുടെ ഭാവി സംരക്ഷിക്കപ്പെടണമെന്നും ഐഷി ഘോഷ് വ്യക്തമാക്കി. തൃശൂരിൽ ഡിവൈഎഫ്ഐയുടെ സംസ്ഥാന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

കേന്ദ്ര സർക്കാർ ഭരണം വിദ്യാർത്ഥികൾക്കും യുവതയ്ക്കുമെതിരെയാണ്. ആർഎസ്എസും ബിജെപിയും രാജ്യത്തിന്റെ ഭാവി തകർക്കുന്നു. നല്ല ഭാവിക്കായി ബിജെപി – ആർഎസ്എസ് അജണ്ട തകർക്കണമെന്നും ഇവർ പറഞ്ഞു. ബിജെപിയിൽ നിന്നും ആരും രാജിവെക്കില്ലെന്ന് അഹങ്കരിച്ചു. എന്നാൽ ജന്തർ മന്ദറിലെ പോരാട്ടം അതിനെ തിരുത്തി. ഇത് പ്രതിരോധത്തിന്റെ സമയമാണ്. രാജ്യത്തെ വിദ്യാർത്ഥികളും യുവതയും ഒരുമിച്ച് നിന്നാൽ ആർക്കും തടയാൻ കഴിയില്ലെന്നും ഐഷി ഘോഷ് കൂട്ടിചേർത്തു.

കേരളം ഒരു മാതൃകയാണെന്നും ഇവിടെയുള്ള ജനങ്ങൾ രാജ്യത്തിന് വഴി കാണിക്കുന്നു. പുഷ്പന്റെ പോരാട്ടം എന്നും ഓർമിക്കപ്പെടണമെന്നും രക്തസാക്ഷികളുടെ പ്രവർത്തനം ഓർമിക്കപ്പെടേണ്ടതെന്നും ഇവർ വ്യക്തമാക്കി. ഡിവൈഎഫ്ഐ യുവതയെ പോരാട്ടത്തിനായി സംഘടിപ്പിക്കുന്നുവെന്നും ഐഷി ഘോഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button