മലയോരത്തിന് ആവേശമായി പേരാവൂർ മിഡ്നൈറ്റ് മാരത്തൺ
പേരാവൂർ: യു.എം.സി പേരാവൂർ യൂണിറ്റ് സംഘടിപ്പിച്ച രണ്ടാമത് നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ മിഡനൈറ്റ് മാരത്തൺ മലയോരത്ത് ആവേശമായി. ആയിരത്തിലധികം കായികതാരങ്ങൾ മത്സരിച്ച മാരത്തൺ ശനിയാഴ്ച രാത്രി 11ന് പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ ഫ്ളാഗ് ഓഫ് ചെയ്തു.
പുരുഷ വിഭാഗത്തിൽ പാലക്കാട് അത്ലറ്റിക് അക്കാദമി ടീമും വനിതാ വിഭാഗത്തിൽ എം.എൻ.കെ. പാലക്കാടും ജേതാക്കളായി. എറണാകുളം ടീം, ക്യാപ്റ്റൻ അക്കാദമി ചെറുപുഴ എന്നിവ പുരുഷ വിഭാഗത്തിലും പേരാവൂർ അത്ലറ്റിക് അക്കാദമി, ക്യാപ്റ്റൻ അക്കാദമി ചെറുപുഴ എന്നിവ വനിതാ വിഭാഗത്തിലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
60 വയസ് കഴിഞ്ഞ പുരുഷ വിഭാഗത്തിൽ പത്രോസ് പുളിക്കൽ, എൻ.മാത്യു, ഇ.ജെ.ജോസഫ്,, പി.ടി.ജോർജ് എന്നിവരടങ്ങുന്ന ടീമും 50 കഴിഞ്ഞ വനിതകളുടെ വിഭാഗത്തിൽ കെ.ശ്യാമള, തമ്പായി, സി.ബിന്ദു, എൻ.പ്രമീള എന്നിവരുടെ ടീമും ജേതാക്കളായി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ, പഞ്ചായത്തംഗങ്ങളായ എം.ശൈലജ, റജീന സിറാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. സൈമൺ മേച്ചേരി, ഷിനോജ് നരിതൂക്കിൽ, കെ.എം.ബഷീർ, വി.കെ. രാധാകൃഷ്ണൻ, വി.കെ.വിനേശൻ, ഒ.ജെ.ബെന്നി, ദിവ്യസ്വരൂപ്, പ്രവീൺ കാറാട്ട്, എ.പി.സുജീഷ്, ഒ.മാത്യു എന്നിവർ നേതൃത്വം നല്കി.