Uncategorized

രാഹുല്‍ ഗാന്ധിയുടെ ധര്‍ണ്ണ ഫലം കണ്ടു? പെല്ലെറ്റ് തോക്ക് ഉപയോഗത്തിലെ എഫ്‌ഐആറില്‍ പൊലീസ് നടപടി തുടങ്ങി; കൂടുതല്‍ പരാതികളുമായി വിദ്യാര്‍ഥികള്‍

ഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാഹുല്‍ ഗാന്ധിയുടെ ഡിസിപി ഓഫീസ് ധര്‍ണക്ക് പിന്നാലെ പോലീസിന് എതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

ഡിസിപി ഓഫീസിന് മുന്നില്‍ രാഹുല്‍ ഗാന്ധി നടത്തിയ ആറുമണിക്കൂര്‍ സമര വിജയത്തിന് പിന്നാലെ പൊലീസിനെതിരെ വ്യാപക പരാതികളുമായി വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസിനെ സമീപിക്കുന്നത്. പരാതികള്‍ പാര്‍ട്ടി ലീഗല്‍ സെല്‍ പരിശോധിച്ച് വരികയാണ്. രാജ്യത്തെ 800 നഗരങ്ങളിലായി നടക്കുന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിലൂടെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ നേരിട്ട് സ്വീകരിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. അതേസമയം വിദ്യാര്‍ത്ഥി സഖില്‍ ലോച്ചയ്ക്ക് നേരെയുണ്ടായ പെല്ലറ്റ് തോക്ക് ഉപയോഗത്തിലെ എഫ്.ഐ.ആറില്‍ പൊലീസ് നടപടികള്‍ തുടങ്ങി. ഇന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

അതേസമയം, രാഹുല്‍ ഗാന്ധിയുടേത് അരാജകത്വ രാഷ്ട്രീയവും നാടകവുമാണെന്ന് ബിജെപി ആരോപണം.അതിനിടെ, രാജസ്ഥാനില്‍ 611 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടമില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.2,047 സ്‌കൂളുകളില്‍ ടോയ്ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല എന്നുമാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സ്‌കൂളുകളുടെ ദുരവസ്ഥ പുറത്തു കൊണ്ടു വരാന്‍ എത്തിയ സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button