Uncategorized
`വിദ്യാർത്ഥികൾ മുണ്ടും സാരിയും ധരിക്കരുത്’; ഓണാഘോഷത്തിന് പരമ്പരാഗത വേഷത്തിന് വിലക്കുമായി സ്കൂൾ അധികൃതർ

കോഴിക്കോട്: ഓണാഘോഷത്തിന് പരമ്പരാഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ് റസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഓണാഘോഷത്തിന് എത്തുന്ന വിദ്യാർത്ഥികൾ മുണ്ടും സാരിയും ധരിക്കരുതെന്നാണ് സ്കൂൾ ഉത്തരവിൽ പറയുന്നത്. കേരള സാരിയും മുണ്ടും ധരിച്ച് എത്തിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതർ പ്രവേശനം വിലക്കുകയും ചെയ്തു. ഇതോടെ ഓണാഘോഷം അലങ്കോലമായെന്ന സങ്കടത്തിലാണ് വിദ്യാർത്ഥികൾ.




