അതിർത്തി ലംഘിച്ച് മത്സ്യബന്ധനം; മ ത്സ്യത്തൊഴിലാളികൾ ഏറ്റുമുട്ടി

തിരുവനന്തപുരം: അതിർത്തി ലംഘിച്ച്
മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് പ രമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും തമ്മിൽ സംഘർഷം. വർക്കല ഇ ടവ വെറ്റക്കട കടൽത്തീരത്തുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തു. അതിർ ത്തി ലംഘിച്ച് എത്തിയ ബോട്ട് മത്സ്യത്തൊ ഴിലാളികൾ തടഞ്ഞതാണ് സംഘർഷത്തി ൽ കലാശിച്ചത്.
വലിയ ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യ ബന്ധനത്തിനെതിരെ പരമ്പരാഗത മത്സ്യ ത്തൊഴിലാളികൾ കഴിഞ്ഞ ദിവസം തീരദേ ശ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് പോ ലീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി പ്ര ശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരു ന്നു. എന്നാൽ ഇതിന് പിന്നാലെയും വലിയ ബോട്ടുകൾ തീരത്തോട് ചേർന്ന് എത്തിയ തോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി.
സംഭവസ്ഥലത്ത് അയിരൂർ എസ്എച്ച്ഒയു ടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. പരമ്പരാഗത മത്സ്യ ത്തൊഴിലാളികളുടെ ഉപജീവനം തടസപ്പെടു ത്തുന്ന തരത്തിൽ വലിയ ബോട്ടുകൾ നട ത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമാ യ നടപടി വേണമെന്നാണ് തൊഴിലാളികളു ടെ ആവശ്യം.



