Uncategorized
ബിഹാറിൽ വിദ്യാർത്ഥി സമരത്തിനിടെ ഉണ്ടായ വിവാദ വെടിവെയ്പ്പ്; പൊലീസിന് പുതിയ നിർദേശം

പാറ്റ്‌ന: എകെ 47 ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ബിഹാര്‍ പൊലീസ്. ജൂലൈയില്‍ ബിഹാറിലെ സിവാനില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ എകെ-47 ഉപയോഗിച്ചതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ തീരുമാനമായി.
എകെ 47, ഐഎന്‍എസ്എഎസ് റൈഫിള്‍, സെല്‍ഫ് ലോഡിങ് റൈഫിള്‍ തുടങ്ങിയ ആയുധങ്ങള്‍ ഇനി പ്രതിഷേധങ്ങള്‍ക്കിടെ സാധാരണയായി ഉപയോഗിക്കരുതെന്ന് പൊലീസ് അഡൈ്വസറിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമേ ഇത്തരം ആയുധങ്ങള്‍ വിനിയോഗിക്കാവൂ എന്നും നിര്‍ദേശം നല്‍കി




