Uncategorized

വിജയ് നിലപാട് അറിയിക്കണം’; ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും. ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും വിജയ് നിലപാട് അറിയിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി സായികുമാറിന്റെ രാഷ്ട്രീയ ചായ്വ് പുറത്തുവന്നുവെന്നും സിപിഎം ആരോപിച്ചു. ടിവികെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്ന പാർട്ടിയാണ് സിപിഎം.

തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗമെന്ന വിവരം പുറത്ത് വന്നിരുന്നു. പ്രതിമാസ ക്രമസമാധാന അവലോകന യോഗത്തിലാണ് നിർദേശം നൽകിയിരുന്നതെന്നാണ് വിവരം. ജൂലൈ 28നായിരുന്നു യോഗം. പ്രതിഷേധങ്ങളിലും സമരത്തിലും പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കണമെന്നായിരുന്നു യോഗ തീരുമാനം. വിദ്യാർത്ഥികളെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിരുന്നു. വിവാദമായതോടെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിക്കൊണ്ടുള്ള ഉത്തരവ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button