കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് ഔദ്യോഗിക ഉദ്ഘാടനം നടത്തി

കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് ഔദ്യോഗിക ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു. കേളകം ജെ കെ റെസിഡെൻസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്‌തു.
കെ വി വി എസ് കേളകം യൂണിറ്റ് പ്രസിഡണ്ട്
എം.എസ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് ക്ഷേമനിധി ധനസഹായ വിതരണം നടത്തി. കെ വി വി എസ് കേളകം യൂണിറ്റ് ജനറൽ സെക്രട്ടറി
കെ.പി സിബി, ട്രഷറർ ജോഷി ജോർജ്, ജില്ലാ ട്രഷറർ തിലകൻ, കെ വി വി എസ് ചുങ്കക്കുന്ന് യൂണിറ്റ് പ്രസിഡണ്ട് റോയി നമ്പുടാകം, ജനറൽ സെക്രട്ടറി രാജേഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മെമ്പർ ആയിരിക്കെ മരണമടഞ്ഞ ബാഹുലേയൻ്റെ കുടുംബത്തിന് ക്ഷേമനിധി ധനസഹായ ഫണ്ട് കൈമാറി. സീനിയർ മെംബർമാറായിരുന്ന കെ.എം അബ്ദുൽ കാദർ, കരുണാകരൻ എന്നിവർക്ക് ആദരവും യാത്രയയപ്പും നടത്തി.