27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കരിപ്പൂർ യുഎഇ സെക്ടറിൽ 4 സർവീസുകൾ നിർത്തി ; യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ
Kerala

കരിപ്പൂർ യുഎഇ സെക്ടറിൽ 4 സർവീസുകൾ നിർത്തി ; യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ

സർവീസുകൾ നിർത്തിയും സമയമാറ്റം വരുത്തിയും യാത്രക്കാരെ എയർ ഇന്ത്യ ദുരിതത്തിലാക്കുന്നു. കരിപ്പൂർ യുഎഇ സെക്ടറുകളിലെ നാല് സർവീസുകൾ നിർത്തി. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന സർവീസുകളുടെ ബുക്കിങ്ങും നിർത്തിവച്ചു. മാർച്ച് 27 മുതൽ ബുക്കിങ് സ്വീകരിക്കില്ല. ബുക്കിങ് നിർത്തുന്ന സന്ദേശം ട്രാവൽ ഏജന്റുമാർക്കും ലഭിച്ചു. എയർ ഇന്ത്യയുടെ എഐ 937 കരിപ്പൂർ–- ദുബായ്‌, എഐ 997 കരിപ്പൂർ–- ഷാർജ സർവീസുകളും ഷാർജ, ദുബായ്‌ എന്നിവിടങ്ങളിൽനിന്ന് കരിപ്പൂരിലേക്കുള്ള രണ്ട് സർവീസുകളുമാണ് നിർത്തിവയ്‌ക്കുന്നത്. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്ന് ഈ സർവീസുകൾ ഒഴിവാക്കി.

തിരക്കേറിയ സെക്ടറിലെ നാല് സർവീസുകൾ നിർത്തുന്നതോടെ യാത്രാദുരിതവും വർധിക്കും. ഇതോടെ ഈ സെക്ടറിൽ സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കും. മധ്യവേനൽ അവധി ആരംഭിക്കുന്നതോടെ യുഎഇ സെക്ടറിൽ യാത്രാക്ലേശം ഇരട്ടിയാകും.

Related posts

ഹജ്ജ് തീർഥാടനം 21 മുതൽ; കേരളത്തിൽ

Aswathi Kottiyoor

കൂപ്പുകുത്തി വിദേശ നിക്ഷേപം ; ഇന്ത്യയിലേക്ക്‌ എഫ്‌ഡിഐയിൽ 27 ശതമാനം ഇടിവ്‌

Aswathi Kottiyoor

പീ​ഡ​നം വർധിക്കുന്നത് സ്ത്രീ​ക​ൾ ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ത്ത​തി​നാ​ൽ: കോ​ൺ​ഗ്ര​സ് എം​എ​ൽ​എ

Aswathi Kottiyoor
WordPress Image Lightbox