Uncategorized
കണ്ണൂർ മാലൂരിൽ കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി

കണ്ണൂർ മാലൂരിൽ കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. കൂട്ടിലേക്ക് മാറ്റിയ പുലിയെ വയനാട്ടിലേക്ക് കൊണ്ടുപോകും. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് നാട്ടുകാരിൽ ഒരാൾ പുലിയെ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. മാലൂരിൽ കെ പി ആർ നഗരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സംഭവം.
രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്. നാട്ടുകാർ വിവരം അറിയിച്ചതിനുപിന്നാലെ വനംവകുപ്പും പൊലീസും സ്ഥലത്തെത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിലായിരുന്നു പുലി കുടുങ്ങിയത്.




