Uncategorized
അമ്മയുടെയും മറ്റു സ്ത്രീകളുടെയും നഗ്നദൃശ്യങ്ങൾ പകര്‍ത്തി; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ വിറ്റതിൽ പരാതിക്കാരി

കൊല്ലം: കിടപ്പുമുറിയില്‍ നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി സ്വന്തം അമ്മയുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി പറയുന്നു. പൊലീസിന് നല്കിയ പരാതിയിലാണ് കൂടുതല്‍ വിവരങ്ങളുള്ളത്. പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസവും ഇയാള്‍ മകളുടെ മുന്നില്‍വെച്ച് ലൈംഗിക വൈകൃതം കാണിച്ചു. ഇതോടെയാണ് വീട്ടുകാരോട് കാര്യം പറഞ്ഞതും പ്രതി ആക്രമിച്ചതും. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.




