Uncategorized
അപൂര്‍വ നേട്ടം! അമ്മ കരസേനയിലെ ലഫ്.ജനറൽ, മകൻ വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനന്‍റ്; ഇരുവർക്കും സേനാ മെഡൽ
ദില്ലി: രാഷ്ട്രപതിയുടെ സേനാ മെഡലിന് അര്‍ഹരായി രാജ്യത്തിന്‍റെ ആദരമേറ്റുവാങ്ങാൻ ഒരുങ്ങുകയാണ് ഒരമ്മയും മകനും. കരസേനയിലെ ലഫ്.ജനറൽ സാധനാ സക്സേന നായര്‍ക്കും മകൻ വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനന്‍റുമായ തരുണ്‍ നായര്‍ക്കുമാണ് രാഷ്ട്രപതിയുടെ സേന മെഡൽ ഒരേസമയം ലഭിച്ചത്. ഇന്ന് പ്രഖ്യാപിച്ച സേന മെഡൽ പട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്. ലഫ്.ജനറൽ സാധനാ നായര്‍ക്ക് അതിവിശിഷ്ട സേവ മെഡലും ഫ്ലൈറ്റ് ലഫ്റ്റനൻ്റ് തരുൺ നായർക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡലുമാണ് സമ്മാനിക്കുക. റിട്ട.എയർ മാർഷൽ കെ പി നായരുടെ മകനും ഭാര്യയുമാണ്. സൈനിക കുടുംബത്തിലേക്കുള്ള അംഗീകാരങ്ങളുടെ പട്ടികയിലേക്കാണ് ഇന്ന് പ്രഖ്യാപിച്ച രണ്ട് പുരസ്കാരങ്ങള്‍ കൂടി ഇടംപിടിക്കുക.