Uncategorized
മാപ്പ് പറയാന്‍ വിസി തയ്യാറാവണം, ഇല്ലെങ്കില്‍ തെരുവില്‍ കൈകാര്യം ചെയ്യേണ്ടി വരും; കെഎസ്‌യു ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍. വിസിയാണെന്ന ബോധമില്ലാതെ ആര്‍എസ്എസ് വേദികളില്‍ കയറിയിറങ്ങി രാജ്യത്തിന്റെ മതേതര നിലപാടുകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നും വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ വി സി തയ്യാറാവണമെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് പറഞ്ഞു. വിഷയത്തില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ വിസിയെ തെരുവില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് മുന്നറിയിപ്പും കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.



