Uncategorized

ആലുവയിൽ ബലിതർപ്പണം കഴിഞ്ഞ് മടങ്ങിയവരെ കാറിടിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

കൊച്ചി: ആലുവയിൽ ബലിതർപ്പണം കഴിഞ്ഞ് മടങ്ങിയവർക്ക് കാറിടിച്ച് പരിക്ക്. പറവൂർ കോട്ടുവള്ളി സ്വദേശികളായ പുരുഷോത്തമൻ ശിവൻ എന്നിവരെയാണ് കാർ ഇടിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച കാർ ആണ് ഇടിച്ചത്.

ബലിതർപ്പണം കഴിഞ്ഞ് ബസ് കയറാനായി പോകവെ തോട്ടക്കാട്ടുകര കവലയിൽ വച്ചാണ് അപകടമുണ്ടായത്. രണ്ടു പേരെയും ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. പരിക്കേറ്റവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിർത്താതെ പോയ വാഹനം കൊരട്ടിയിൽ വച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button