27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബജറ്റ്‌ മൂന്നിന്‌; സഭ ഇനി ഫെബ്രുവരി 1ന്‌
Kerala

ബജറ്റ്‌ മൂന്നിന്‌; സഭ ഇനി ഫെബ്രുവരി 1ന്‌

നിയമസഭ ഫെബ്രുവരി ഒന്നിനേ ഇനി ചേരൂ. ബുധനാഴ്‌ച നിശ്ചയിച്ചിരുന്ന പരിപാടികൾ മാറ്റി. ഒന്നിനും രണ്ടിനും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയത്തിൽ ചർച്ച നടക്കും. ബുധനാഴ്‌ചയിലെ ചർച്ച ഒഴിവാക്കിയതിനാൽ ഒന്നിനും രണ്ടിനും ഓരോ മണിക്കൂർകൂടി അധികമായി നന്ദിപ്രമേയ ചർച്ചയ്‌ക്കായി നീക്കിവയ്‌ക്കും. രണ്ടിന്‌ സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ സമർപ്പിച്ചേക്കും.

മൂന്നിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിക്കും. രാവിലെ ഒമ്പതിന്‌ തുടങ്ങും. ആറ്‌, ഏഴ്‌, എട്ട്‌ ദിവസങ്ങളിലായിരിക്കും ബജറ്റിന്മേൽ പൊതുചർച്ച.

Related posts

സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി

Aswathi Kottiyoor

ഇന്ത്യക്കാർ ഉൾപ്പെടെ 30,000 പ്രവാസികളെ കുവൈത്ത് നാടുകടത്തി

Aswathi Kottiyoor

പേരാവൂരിൽ റവന്യൂ ടവർ അനുവദിക്കണം; യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ

Aswathi Kottiyoor
WordPress Image Lightbox