മലപ്പുറത്ത് സ്കൂട്ടറും സൈക്കിളും അപകടം; യുവാവ് മരിച്ചു

മലപ്പുറം: എടവണ്ണപ്പാറയിൽ സ്കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടവണ്ണപ്പാറ എളമരം സ്വദേശി റുഫൈദ് (20) ആണ് ദാരുണമായി മരണപ്പെട്ടത്.
എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ രാത്രി ഒമ്പതരയോടെ പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. എടവണ്ണപ്പാറയിൽ നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റുഫൈദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർനടപടികളുടെ ഭാഗമായി ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.




