ഡിജിറ്റൽ ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു

കേളകം: വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം എന്ന ലക്ഷ്യത്തോടുകൂടി തയ്യാറാക്കിയ ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം പൗരസ്ത്യ സുവിശേഷ സമാജം കോർപ്പറേറ്റ് മാനേജർ വന്ദ്യ ഗീവർഗീസ് റമ്പാൻ കുറ്റിപ്പുഴയിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ബിൻസു കക്കാട്ടിൽ അധ്യക്ഷനായിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോസ്കോ കെയർ എന്ന ബിസിനസ് സ്ഥാപനത്തിന്റെ ഉടമയും കേളകം സ്വദേശിയുമായ ജോസ് ചെറുപറമ്പിൽ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ്, മദേഴ്സ് ഫോറം പ്രസിഡണ്ട് ബിനിത രമേശൻ, സ്റ്റാഫ് സെക്രട്ടറി സീന ഇ എസ് എന്നിവര്‍ ആശംസകള്‍ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ മാത്യു എം വി സ്വാഗതവും ഐടി കോഡിനേറ്റര്‍ അനൂപ്കുമാര്‍ പി വി നന്ദിയും പറഞ്ഞു. തുടർന്ന്, ഇൻട്രക്ടീവ് ബോർഡിന്റെ സഹായത്തോടുകൂടി ഡിജിറ്റൽ സാധ്യതകളെക്കുറിച്ച് ഫാ. സജി എം മാത്യൂസ് കുട്ടികൾക്ക് ക്ലാസെടുത്തു.




