Uncategorized

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി; പുതിയ ടെൻഡർ ക്ഷണിക്കും

തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. കൊറിയർ ബുക്ക്‌ ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ ആദ്യം നടത്തിയത്. നല്ല വരുമാനവും കിട്ടിയിരുന്നു. പിന്നീട് കൂടുതൽ പ്രൊഫഷനൽ ആകാനാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. കൊറിയർ സർവീസ് നടത്തിപ്പിന് വീണ്ടും ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button