Uncategorized

കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു’; ട്രോളി ചന്തു

കൊച്ചി: സിജെപിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ പ്രതികരിച്ച് നടന്‍ ചന്തു സലിം കുമാര്‍. വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരെ രംഗത്തുവന്ന നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍, അവതാരകയായ പേളി മാണി എന്നിവര്‍ക്കുള്ള പരിഹാസ മറുപടിയാണ് ചന്തു സമൂഹമാധ്യങ്ങിൽ പങ്കുവെച്ചത്.

‘കശ്മീരില്‍ കല്ലേറ് നിര്‍ത്തിച്ചവര്‍ ഡല്‍ഹിയില്‍ കല്ലേറ് നിര്‍ത്തിക്കാന്‍ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്സ്’, എന്നായിരുന്നു ചന്തുവിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. താഴെ ‘കാവി എന്റെ ഇഷ്ടനിറമാണ്’ എന്നും ചന്തു കുറിച്ചിട്ടുണ്ട്.

‘കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി…’ എന്ന പോസ്റ്റര്‍ കൃഷ്ണകുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ജന്തര്‍ മന്തറില്‍ സമരത്തില്‍ പങ്കെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥികളോട് സുരക്ഷിതരായിരിക്കാനും ജീവന്‍ അപകടത്തിലാക്കാതെ വീട്ടിലേക്ക് മടങ്ങാനും പറഞ്ഞു കൊണ്ടുള്ള പേളിയുടെ പോസ്റ്റും വിമര്‍ശനത്തിന് ഇടയായിരുന്നു. ഒപ്പം മറ്റൊരു പോസ്റ്റില്‍, ‘ഞാന്‍ പേളി മാണി, എന്റെ ഇഷ്ട നിറം കാവി’, എന്നും പേളി കുറിച്ചിരുന്നു. ഇതിനെയെല്ലാം ട്രോളിക്കൊണ്ടാണ് ചന്തുവിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.കൃഷ്ണകുമാറിന്‍റെ പോസ്റ്റ് വൈറലായതിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ചോദ്യം ചെയ്യുന്ന സര്‍ക്കാരിനെ ഇങ്ങനെ ന്യായീകരിക്കുന്നത് എന്തിനാണെന്നതടക്കം കമന്റുകൾ പോസ്റ്റിന് താഴെ വന്നിരുന്നു.

പേളി മാണിയുടെ പ്രതികരണം ചര്‍ച്ചയായതിന് പിന്നാലെ താരത്തിന്റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിൽ വൻ കൊഴിഞ്ഞുപോക്കാണുണ്ടായത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് 5.7 മില്യണില്‍ നിന്ന് 5.5 മില്യണിലേക്ക് ഇടിഞ്ഞു. രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സിന്റെ കുറവാണ് ഉണ്ടായത്. യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും വൻ ഇടിവാണ് സംഭവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button