എസ്എന്‍ ഓപ്പണ്‍ സര്‍വകലാശാല ഇനി സ്വന്തം കെട്ടിടത്തിലേക്ക്; 90 കോടി രൂപ അനുവദിച്ചു

കൊല്ലം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. സര്‍വകലാശാലയ്ക്ക് സ്വന്തമായി അത്യാധുനികഅക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിര്‍മ്മിക്കുന്നതിനായി 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ അറിയിച്ചു. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്. ആധുനിക ക്ലാസ് മുറികള്‍, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാന്‍സ്ഡ് ഇലക്ട്രിക്കല്‍, ഫയര്‍ സേഫ്റ്റി, വാട്ടര്‍ സപ്ലൈ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാനുമുള്ള വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കേരളസര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ പദ്ധതിയെന്ന് റോജി എം ജോണ്‍ പറഞ്ഞു. ഒരു നാടിന്റെ വര്‍ഷങ്ങളായുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കിക്കൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഒന്നിച്ചു മുന്നേറാമെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
2020-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വികസനത്തില്‍ നിര്‍ണായകമായ ഒരു പുതിയ അധ്യായത്തിന് കൂടി തുടക്കമാവുകയാണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന ഈ സര്‍വകലാശാലയ്ക്ക് സ്വന്തമായി അത്യാധുനിക അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിര്‍മ്മിക്കുന്നതിനായി 90 കോടി രൂപ ചെലവഴിച്ചുള്ള വികസന പദ്ധതികളിലേക്ക് നമ്മള് കടക്കുകയാണ്.
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്. ആധുനിക ക്ലാസ് മുറികള്‍, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാന്‍സ്ഡ് ഇലക്ട്രിക്കല്‍, ഫയര്‍ സേഫ്റ്റി, വാട്ടര്‍ സപ്ലൈ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാനുമുള്ള ശ്രീ. ഢഉ സതീശന്റെ നേതൃത്വത്തിലുള്ള കേരളസര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ പദ്ധതി. ഒരു നാടിന്റെ വര്‍ഷങ്ങളായുള്ള സ്വപ്നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ നമുക്ക് ഒന്നിച്ചു മുന്നേറാം.




