Uncategorized
കണ്ണൂർ താണ വാട്ടർ അതോറിറ്റി കാന്റീനിൽ മൃതദേഹം കണ്ടെത്തി; ഇടുക്കി സ്വദേശിയെന്ന് നിഗമനം

കണ്ണൂർ: കണ്ണൂർ താണയിലെ വാട്ടർ അതോറിറ്റി കാന്റീൻ വർക്ക് ഏരിയയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ മൂന്ന് ദിവസമായി കാന്റീൻ പ്രവർത്തിച്ചിരുന്നില്ല. രണ്ടുദിവസത്തോളം പഴക്കമുള്ള മൃതദേഹം പുഴു അരിച്ച നിലയിലാണ് കാണപ്പെട്ടത്. കാന്റീൻ അടഞ്ഞുകിടന്ന സമയത്താണ് സംഭവം നടന്നതെന്നാണ് കരുതുന്നത്
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും മരണകാരണവും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ.




