24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേളകം സെന്റ്തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് & ഗൈഡ്‌സ് സഹവസ ക്യാമ്പ് തുടങ്ങി*
Kerala

കേളകം സെന്റ്തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് & ഗൈഡ്‌സ് സഹവസ ക്യാമ്പ് തുടങ്ങി*


കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ത്രിദിന സഹവാസ ക്യാമ്പ് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സിടി അനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത വാത്യാട്ട് അധ്യക്ഷയായിരുന്നു. പി ടി എ പ്രസിഡണ്ട് എം പി സജീവൻ , പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, ഹെഡ് മാസ്റ്റർ എം വി മാത്യു, മദർ പി ടി എ പ്രസിഡണ്ട് അമ്പിളി സജി, ജോസ് അബ്രഹാം, അനിത ആർ , കുമാരി എൻസ റെജി തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ കെ വി ബിജു, സ്മിത കേളോത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ സ്കൗട്ടിങ് ക്ലാ
സുകൾ , സ്വയം തൊഴിൽ പരിശീലനം, പച്ചക്കറി കൃഷി പരിപാലനം, പുഴയറിവ് യാത്ര പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, പൊതു സ്ഥലം ശുചീകരിക്കൽ തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Related posts

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതല്‍ നിലവില്‍ വരും

Aswathi Kottiyoor

മഴ: തിരുവനന്തപുരം ജില്ലയിൽ പിഎസ്‌സി പരീക്ഷ മാറ്റി

Aswathi Kottiyoor

64 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി പ്രവർത്തനസജ്ജം

Aswathi Kottiyoor
WordPress Image Lightbox