തിരുവനന്തപുരം വെമ്പായത്ത് ബാറില്‍ സംഘര്‍ഷം; ആറ് പേര്‍ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം വെമ്പായത്ത് ബാറില്‍ സംഘര്‍ഷം. ആറ് പേര്‍ക്ക് പൊള്ളലേറ്റു. സംഘര്‍ഷത്തിന്റെ പിന്നാലെ ഒരു സംഘം പുറത്തേക്ക് പോയി പെട്രോള്‍ വാങ്ങി വന്ന് എതിര്‍ സംഘത്തിന് ദേഹത്തേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. വെമ്പായത്തെ വെമ്പായം ഹോട്ടല്‍ ആന്റ് റിസോര്‍ട്‌സിലാണ് സംഘര്‍ഷം ഉണ്ടായത്.
രാത്രി 9.30 ഓടെയാണ് സംഭവം. പെട്രോള്‍ ഒഴിച്ചയാള്‍ ഉള്‍പ്പടെയാണ് പേര്‍ക്ക് പൊള്ളലേറ്റത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അരുണ്‍,നൗഫല്‍,റിയാസ് എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നന്നാട്ടുകാവ് സ്വദേശി അനീഷ് ആണ് ആക്രമണം നടത്തിയതെന്നു പോലീസിന് പ്രാഥമിക വിവരം. അനീഷിന്റെ അരക്ക് താഴേക്ക് ഗുരുതര പൊള്ളലേറ്റു. ആക്രമണത്തില്‍ കാപ്പ കേസ് പ്രതിയും ഉള്‍പ്പെട്ടിട്ടുണ്ട്. റിയാസ് കാപ്പ കേസില്‍ ശിക്ഷ അനുഭവിച്ച ആളാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പി സംഭവസ്ഥലത്ത് എത്തി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്.




