എരിതീയിൽ സിഎൻജി; വില വീണ്ടും കൂട്ടി, കിലോക്ക് 100 രൂപക്ക് മുകളിൽ

കോഴിക്കോട്: സംസ്ഥാനത്ത് സിഎൻജി വില വീണ്ടും കൂട്ടി. കിലോക്ക് ഒന്നര രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിലെ വില കിലോക്ക് 101 രൂപയായി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ നേരത്തെ അടിക്കടി സിഎൻജി വില വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വർധനവ്. സിഎൻജി വാഹനങ്ങൾ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വരുന്ന വാഹന ഉടമകൾക്കും വാണിജ്യ വാഹന ഡ്രൈവർമാർക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനവിൽ നിന്ന് ആശ്വാസം തേടി സിഎൻജിയിലേക്ക് മാറിയവരാണ് ഇപ്പോൾ
ജൂലൈ 20ന് പാർലമെൻ്റ് വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ, അതിന് മുൻപ് ഇന്ധന വില കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. പശ്ചിമേഷ്യൻ യുദ്ധസമയത്ത് ബാരലിന് 120 ഡോളറിന് മുകളിൽ അസംസ്കൃത എണ്ണക്ക് വില ഉയർന്നപ്പോൾ രാജ്യത്ത് ഇന്ധനവില വൻതോതിൽ കൂട്ടിയിരുന്നു. പിന്നീട് എണ്ണവില ബാരലിന് 70 ഡോളറിൽ താഴെയെത്തിയിട്ടും ഇന്ധനവില കുറയ്ക്കാത്തതെന്തുകൊണ്ടെന്ന വിമർശനം ശക്തമാണ്.




