Uncategorized

മൈലപ്രയിൽ സ്കൂട്ടറിൽ നാല് യുവാക്കളുടെ അപകടയാത്ര; എംവിഡി അന്വേഷണം തുടങ്ങി

പത്തനംത്തിട്ട: സംസ്ഥാനപാതയിൽ സ്കൂട്ടറിൽ നാല് യുവാക്കളുടെ അപകടയാത്ര. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനംതിട്ട മൈലപ്രയിൽ ആണ് സംഭവം. മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, നാദാപുരം വളയത്ത് വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ചുള്ള റീല്‍സ് ചിത്രീകരണത്തില്‍ നവവരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വരന്‍ കല്ലാച്ചി സ്വദേശി അര്‍ഷാദ് കൂടെയുണ്ടായിരുന്ന മറ്റ് യുവാക്കള്‍ എന്നിവര്‍ക്കെതിരെയാണ് വളയം പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നാദാപുരം വളയത്ത് വിവാഹപ്പാര്‍ട്ടി നടുറോഡില്‍ നടത്തിയ വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മൂന്ന് കിലോമീറ്ററോളം ദൂരം കാറുകളുടെ ഡോറില്‍ ഇരുന്നും റോഡില്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമായിരുന്നു ആഡംബര വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങള്‍. പിന്നില്‍ നിന്നും വന്ന ഒരു വാഹനത്തെയും ഇതിനിടയില്‍ കടന്നുപോകാനും അനുവദിച്ചില്ല. നവവരനും ഈ പരിപാടികളില്‍ സജീവമായി രംഗത്തുണ്ടായിരുന്നതും ദൃശ്യങ്ങളിലുണ്ട്.

വരന്‍ കല്ലാച്ചി സ്വദേശി അര്‍ഷാദ് കൂടെയുണ്ടായിരുന്ന മറ്റ് യുവാക്കള്‍ എന്നിവര്‍ക്കെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. അപകടകരമായി വാഹനം ഓടിക്കല്‍, പൊതുഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങി സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇവര്‍ക്ക് നോട്ടിസ് നല്‍കി. അതിരുവിട്ട ആഘോഷപ്രകടനത്തിന്റെ റീല്‍സ് ചിത്രീകരിക്കാന്‍ ഉപയോഗിച്ച കാറുകളിലൊന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button