Uncategorized
പാമ്പ് കടിയേറ്റ അതിഥി തൊഴിലാളിക്ക് ആംബുലൻസ് നിഷേധിച്ചു; വിതുര താലൂക്ക് ആശുപത്രിക്കെതിരെ പരാതി

വിതുര പേപ്പാറയിൽ പാമ്പുകടിയേറ്റ അതിഥി തൊഴിലാളിക്ക് ആംബുലൻസ് നിഷേധിച്ച് ക്രൂരത. ഒറീസ സ്വദേശി ബാലഭദ്രനാണ് ആംബുലൻസ് നിഷേധിച്ചത്. അക്കേഷ്യ പ്ലാന്റേഷനിൽ വച്ചാണ് ഇയാൾക്ക് പാമ്പ് കടിയേൽക്കുന്നത്.
ഇന്ന് രാവിലെ 7.15 നായിരുന്നു സംഭവം. പാമ്പു കടിയേറ്റതിനെ തുടർന്ന് ബാലഭദ്രനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആശുപത്രിയിൽ നിന്ന് 108 ആംബുലൻസ് വിട്ടുകൊടുത്തില്ല എന്നാണ് പരാതി. പ്രൈവറ്റ് ആംബുലൻസിൽ ആണ് ഇയാളെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്




